മംഗളാ ദേവി ക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന ചിത്രപൗർണ്ണമി ഉത്സവം നടന്നു. ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തിയത്.
പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലക്ക് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത് . രാവിലെ 6 മണി മുതൽ തന്നെ ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. കേരളാ തമിഴ്നാട് ശൈലികളിലാണ് ക്ഷേത്രത്തിലെ പൂജ. അതിരാവിലെ ക്ഷേത്രത്തിലെത്തിയ ഇരു സംസ്ഥാനങ്ങളിലെയും പൂജരിമാർ നടതുറന്ന് പ്രത്യേക പൂജകൾ നടത്തി. ആദ്യ കാലങ്ങളിൽ ക്ഷേത്രം സംരക്ഷിച്ചു പോന്ന പൂഞ്ഞർ രാജകുടുംബാംഗങ്ങളും ക്ഷേത്ര ദർശനത്തിനായി എത്തിയിരുന്നു. പൂജാതി കർമ്മങ്ങൾ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേത്രത്തിൽ നിത്യപൂജയടക്കം ആരംഭിക്കണമെന്ന് പൂഞ്ഞാർ രാജകുടുംബാംഗം ദിലീപ് കുമാർ വർമ്മ പറഞ്ഞു.അതേസമയം ഉത്സവത്തോട് അനുബന്ധിച്ചുള്ള യോഗങ്ങളിൽ ഹൈന്ദവ സംഘടനകളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സംഘടന ഭാരവാഹികൾ രംഗതെത്തി.
ഉത്സവത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് വനപാതയിലും ക്ഷേത്ര പരിസരത്തും ഒരുക്കിയിരുന്നത്.
ക്ഷേത്രത്തിലേയ്ക്ക്് എത്തിച്ചേരുന്നതിന് പാസ് മുഖേനയാണ് വാഹനങ്ങള്‍ സജ്ജീകരിച്ചത്്. കാല്‍നടയായി പോകാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഭക്തജനങ്ങള്‍ക്കായി കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം എന്നിവ വനം വകുപ്പ് ക്രമീകരിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്ലിനിക്ക്, ആംബുലന്‍സ്, അഗ്നിസുരക്ഷാസേന , പോലീസ് തുടങ്ങിയവയുടെ സേവനങ്ങളും ഒരുക്കി.
ക്ഷേത്ര ആചാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി
ഉച്ചക്കഴിഞ്ഞ് മൂന്നോടെ നടയടച്ചു.
ഇടുക്കി, തേനി ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള- തമിഴ്നാട് പോലീസ്, റവന്യു, വനം വകുപ്പ്, എന്നിവര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണ്ണമി ഉത്സവത്തിന് നേതൃത്വം നല്‍കിയത്.
