ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തു വാൻ ശ്രമിച്ചു.പീരുമേട് കോടതി വളപ്പിൽ വച്ചാണ് സംഭവം നടന്നത്.
പീരുമേട് കോടതി വളപ്പിൽ APP ഓഫീസിനു മുൻപിൽ വച്ചാണ് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തുവാൻ ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം നടന്നത് ചക്കുപള്ളം കുങ്കിരി പ്പെട്ടി സ്വദേശി ബിജു വാണ് ഭാര്യ അമ്പിളി ( 45 )യെ കഴുത്തറത്ത് കൊലപ്പെടുത്തു വാൻ ശ്രമിച്ചത്. കുടുംബ വഴക്കിനെ തുടർന്ന്2018 ൽ കുമളി പോലീസ് ചാർജ് ചെയ്ത കേസിൽ പീരുമേട് കോടതിയിൽ സാക്ഷി പറയുവാൻ എത്തിയതായിരുന്നു ഇരുവരും . വിസ്താരത്തിന് ശേഷംപീരുമേട് കോടതി APP യുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ അമ്പിളിയെ ഭർത്താവ് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു .തുടർന്ന് പീരുമേട് പോലീസ് സ്ഥലത്തെത്തി ബിജുവിനെ കസ്റ്റഡിയിൽ എടുത്തു. ഗുരുതര പരിക്കേറ്റ അംബിളിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു അംബിളിയുടെ കഴുത്തിൽ 15 ഓളം 15 കുത്തിക്കെട്ട് ഉണ്ടെന്നാണ് പ്രാഥമിക വിവരം ഇരുവരും വർഷങ്ങളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭർത്താവ് ബിജു വിനെ കസ്റ്റഡിയിൽ എടുത്ത പീരുമേട് പോലീസ് അറസ്റ്റ രേഖപ്പെടുത്തി വധ ശ്രമത്തിന് കേസ് റജിസ്റ്റർ ചെയ്തു
