March 2, 2026

Idukkionline

idukkivarthaonline

ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് വിട; നാളെ മുതല്‍ സ്മാര്‍ട്ടാകും, പുതിയ കാര്‍ഡില്‍ ഏഴ് സുരക്ഷാ ഫീച്ചറുകൾ

ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റി സ്മാര്‍ട്ട് കാ‍ര്‍ഡുകള്‍ കൊണ്ടുവരണമെന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു.
ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നാളെ മുതല്‍ നിലവില്‍ വരുന്നു. സീരിയല്‍ നമ്ബര്‍, UV എംബ്ലംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്ബ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസന്‍സിനുള്ളത്.
മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സ് (MoRTH) ന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഏപ്രില്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാ‍ര്‍ട്ട് ലൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ ഉദ്ഘാടനം ചെയ്യും. അധികം താമസിയാതെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാര്‍ഡിലേക്ക് മാറുമെന്നും മോട്ടാര്‍ വാഹന വകുപ്പ് അറിയിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!