കാഞ്ചിയാർ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ബിജേഷ് കുമളിയിൽ പോലീസ് പിടിയിൽ
കുമളി : കാഞ്ചിയാറ്റിലെ അനുമോളുടെ കൊലപാതകം. പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷ് കുമളി പോലീസ് പിടിയിലായി, കഴിഞ്ഞ 21 നാണ് വട്ടമുകളേൽ അനുമോളെന്ന വത്സമ്മയെ ( 27 ) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ജീർണ്ണിച്ച ജഡം കട്ടിലിനടയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു ഇതിനു പിന്നാലെയാണ് ഭർത്താവ് ബിജേഷിനെ ( 28 ) കാണാതായത്. ഇന്ന് രാവിലെ ബിജേഷ് തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്നതിന്റെ ദൃശ്യം പോലീസിന്റെ സി.സി.ടി.വിയിൽ നിന്നും മനസ്സിലാക്കിയ കുമളി പോലീസ് ഉടൻ തന്നെ അന്വേഷണ സംഘത്തെ വിവരം അറിയിച്ചു. തുടർന്ന് കുമളി പോലീസിന്റെ സഹായത്തോടെനടത്തിയ പരിശോധനയിലാണ് പ്രതിയെ കുമളി ബസ് സ്റ്റാൻഡിൽ പുറകിലുള്ള ബാറിനു സമീപത്ത് നിന്നും പിടികൂടിയത്.കുമളി എസ് .എച്ച്. ഒ ജോബിൻ ആന്റണി, എസ്.ഐ സലീം രാജ്, സി.പി.ഒ. ജോസ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കട്ടപ്പന പോലീസിന് കൈമാറി.
