അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജി വെച്ചു; രാജി അവിശ്വാസ പ്രമേയചർച്ചക്ക് തൊട്ടുമുൻപ് .
അടിമാലി: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സനിത സജി പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് രാജി സമർപ്പിച്ചത്. പ്രസിഡണ്ടിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഇരിക്കുന്നതിനിടെ ആയിരുന്നു രാജി.
സിപിഐ നോമിനിയായി ജയിച്ച് എൽഡിഎഫിൽ മെമ്പർ ആയി വന്ന ഇവർ പിന്നീട് കോൺഗ്രസിൽ ചേർന്ന് പ്രസിഡൻറ് സ്ഥാനം നിലനിർത്തുകയായിരുന്നു. എന്നാൽ രാഷ്ട്രീയ കരുനീക്കങ്ങൾക്കിടയിൽ വീണ്ടും സിപിഎം നോമിനിയായി എൽഡിഎഫിൽ എത്തി വീണ്ടും പ്രസിഡണ്ടായി. കഴിഞ്ഞ നാലുമാസമായി അടിമാലി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് പദവിയിൽ തുടരുന്നതിനിടെയാണ് ഇവർക്കെതിരെ യൂ ഡി എഫ് അവിശ്വാസം കൊണ്ടുവരുന്നത്. ഇന്ന് രാവിലെ അവിശ്വാസ പ്രമേയത്തിനെതിരെ ചർച്ച നടക്കുന്നതിന് തൊട്ടുമുൻപ് സജിത സജി രാജി സമർപ്പിക്കുകയായിരുന്നു.
