അക്വേറിയം വൃത്തിയാക്കുന്നതിനിടയില്‍ ഷോക്കേറ്റ് 11 വയസ്സുകാരന്‍ മരിച്ചു
ആലപ്പുഴ : വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടയില്‍ ഷോക്കേറ്റ് 11 വയസ്സുകാരന്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ ശരത് ‑സിനി ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്.ആളില്ലാത്ത സമയത്ത് വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റായ് വിദ്യാർഥി മരിച്ചത്. മണപ്പുറം സെന്‍റ് തെരേസാസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് അലൻ
ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അയൽപക്കത്ത് നിന്നും മടങ്ങിയെത്തിയ മുത്തശി ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂച്ചാക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
