April 18, 2026

Idukkionline

idukkivarthaonline

രാജാക്കാട് സമീപം KSRTC ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു

രാജാക്കാട് :രാജാക്കാട് -പൂപ്പാറ റൂട്ടിൽ രാജാക്കാട് എൻ. ആർ. സിറ്റിയിൽ KSRTC സൂപ്പർ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു നിന്നു. ഇന്ന് വൈകുന്നേരം പൂപ്പാറ ഭാഗത്ത്‌ നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോകുന്നതിനിടയിൽ എൻ.ആർ സിറ്റി ഗുരുമന്ദിരത്തിന് സമീപത്തെ ഇറക്കമിറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് വിവരം.പ്രദേശത്ത് മഴയുണ്ടായിരുന്നു.ഡ്രൈവറുടെ സമയചിതമായ ഇടപെടലിൽ റോഡിന് സമീപത്തെ ഗുരുമന്ദിരത്തിന്റെ മതിലിൽ ഇടിച്ച് നിർത്തുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.25 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടതായാണ് വിവരം.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!