March 2, 2026

Idukkionline

idukkivarthaonline

കുമളി തേക്കടി തടാകത്തിൽ കാണാതായ ആളുടെ മൃതദേഹം അഞ്ചുരുളി തൊണ്ടിയാർ ഭാഗത്തു നിന്നും കണ്ടെത്തി.

തേക്കടി തടാകത്തിന്റെ ഭാഗമായ അഞ്ചുരുളി തൊണ്ടിയാർ ഭാത്ത് ഇന്നലെ വൈകുന്നേരം കാണാതായ ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുമളി പളിയക്കുടിയിൽ താമസക്കാരനായ തമിഴ് നാട് KK പെട്ടി സ്വദേശി ശെൽവരാജിനെയാണ് തേക്കടി തടാകത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം തേക്കടി തടാകത്തിൽ അഞ്ചുരുളി തുണ്ടിയാർ ഭാഗത്ത് മീൻ പിടിക്കുന്നതിനായി പോയിരുന്നു. രാവിലെ ഇയാളുടെ ചെരുപ്പും തുണിയും കരയിൽ കണ്ട മീൻ പിടിക്കുന്നതിനെത്തിയ ആദിവാസികളാണ് മറ്റുള്ളവരെ വിവരമറി യിച്ചത്. തുടർന്ന് പീരുമേട് ഫയർ & റസ്ക്യൂ  ടീംസ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ ശെൽവരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  മൃതദേഹം മുല്ലപ്പെരിയാർ പോലീസിന് കൈമാറി തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!