October 15, 2026

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്.

ഈ ആകാശവിസ്മയം സംബന്ധിച്ച്‌ നാസ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടു.കാര്‍ത്തിക പൂര്‍ണിമ നാളാണ് നവംബര്‍ 19. ഈ ദിവസം സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുന്നത് ഏറെ ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണത്തിനിടയാക്കും. മൂന്നു മണിക്കൂര്‍, 28 മിനുട്ട്, 23 സെക്കന്‍ഡ് സമയം ഗ്രഹണം നീണ്ടുനില്‍ക്കും. അതിനാല്‍ 2001 നും 2100 നുമിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണമാണിത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 ഓടെ ചന്ദ്രഗ്രഹണം പൂര്‍ണ നിലയിലെത്തും. ചന്ദ്രന്റെ 97 ശതമാനം ഭാഗവും ഭൂമിയുടെ മറയിലായി സൂര്യപ്രകാശമില്ലാതാകും. ഇതോടെ ചന്ദ്രന് ചുവപ്പു കലര്‍ന്ന നിറമാണുണ്ടാവുക.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലടക്കം ഗ്രഹണം കാണാനാകും. അമേരിക്കയുടെ 50 സ്‌റ്റേറ്റുകളിലും ഗ്രഹണം ദൃശ്യമാകും. മെക്‌സിക്കോ, ആസ്‌ട്രേലിയ, ഈസ്റ്റ് ഏഷ്യൗ നോര്‍ത്തേണ്‍ യൂറോപ്പ്, പസഫിക് ഓഷ്യന്‍ പ്രദേശം എന്നിവിടങ്ങളും ഗ്രഹണം കാണാനാകും. 21ാം നൂറ്റാണ്ടില്‍ ആകെ 228 ചന്ദ്രഗ്രഹണമുണ്ടാകുമെന്നാണ് നാസ അറിയിക്കുന്നത്. നവംബര്‍ 19 കഴിഞ്ഞാല്‍ അടുത്ത ഗ്രഹണം 2022 മേയ് 16നാണ് ഉണ്ടാവുക.

Copyright © All rights reserved. | Newsphere by AF themes.