October 14, 2026

കട്ടപ്പനയിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ജാർഖണ്ഡ് സ്വദേശി ബെജമിൻ ബസ്കി ആണ് സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. കട്ടപ്പന പോലീസ് നടപടികൾ ആരംഭിച്ചു.
കട്ടപ്പന കാഞ്ചിയാറിന് സമീപം വെങ്ങാലൂർകടയിൽ സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലാണ് സംഭവം.
ഇന്ന് രാവിലെ ജാർഖണ്ഡ് നിന്ന് എത്തിയ 5 ആംഗ സംഘത്തിലെ ഒരാളാണ് മരിച്ച ബെജമിൻ ബസ്കി . സംസ്ഥാനത്തിനു വെളിയിൽ നിന്ന് എത്തിയതിനാൽ ഇവരെ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ഇരിക്കാനായി പ്രത്യേകം മുറി ഏർപ്പെടുത്തി കൊടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്ഷണമുണ്ടാക്കുവാനായി മുറിക് പുറത്തിരുന്ന് ഉരുളകിഴങ്ങ് അരിയുന്നതിനിടെ ഇയാൾ കയ്യിലിരുന്ന കത്തികൊണ്ട് കഴുത്തു മുറിച്ചതായി സമീപത്ത് പണി ചെയ്തിരുന്ന മറ്റൊരാൾ കണ്ടതായാണ് പോലീസ് നൽകുന്ന വിവരം. ആത്മഹത്യ യെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പനയിലേക്കുള്ള യാത്രക്കിടെ സംഘത്തിലുള്ള മറ്റ് അംഗങ്ങളുമായി ഇയാൾ ബസ്സിൽ വഴക്കുണ്ടാക്കിയതായി പറയുന്നുണ്ട്. മറ്റ് അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നടപടികളാരംഭിച്ചു .

Copyright © All rights reserved. | Newsphere by AF themes.