മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136.8 അടി ആയതിനെ തുടർന്ന് ഇടുക്കി R.D. O എം.കെ. ഷാജി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിലാണ് ഇന്ന് ഉയർന്നത്. രാവിലെ 136.8 അടിയായിരുന്ന ജലനിരപ്പ് വൈകിട്ടോടെ 136.9 അടിയായി. സെക്കൻഡിൽ 5700 ഘനയടി വെള്ളം അണക്കെട്ടിൽ ഒഴുകി എത്തുന്നു. തമിഴ്നാട് സെക്കൻഡിൽ 2200 ഘനയടി വെളളമാണ് കൊണ്ടു പോകുന്നത്. അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് ഇന്ന് നേരിയ മഴ മാത്രമെ പെയ്തൊള്ളു. അതേ സമയം അണക്കെട്ടിലെ ജലനിരപ്പ് 139.9 അടിയായി ക്രമീകരിച്ച് നിർത്താൻ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര ജല കമ്മിഷനും, തമിഴ്നാട് ചീഫ് സെക്രട്ടറിക്കും കത്ത് നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള സമയങ്ങളിൽ ജലനിരപ്പ് 139.9 അടിയിൽ കൂടാൻ പാടില്ല എന്ന 2018-ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയിരിക്കുന്നത്. വൃഷ്ടി പ്രദേശത്ത് മഴ തുടർന്നാൽ 138 അടിയിൽ അടുത്ത മുന്നറിയിപ്പ് നൽകും. ഇടുക്കി ആർ. ഡി.ഒ. എം. എൻ. ഷാജി അണക്കെട്ടിൽ സന്ദർശനം നടത്തി.
അതേ സമയം അണക്കെട്ട് തുറക്കണ്ടിയ സാഹചര്യം ഉണ്ടായാൽ പെരിയാർ തീരദേശ വാസികൾക്കായി എല്ലാ ക്രമീകരണവും ഒരുക്കിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. തീരദേശ വാസികളുടെ ആശങ്ക അകറ്റുന്നതിന് എൻ. ഡി. ആർ. എഫ്. ടീമിൻ്റെയും, റവന്യു വകുപ്പിൻ്റെയും നേതൃത്വത്തിൽ ബോധവത്ക്കരണം നടത്തി. എല്ലാ വില്ലേജ് ആഫീസുകളിലും കൺട്രോൾ റൂമുകൾ തുറക്കും. ഡാം തുറക്കണ്ടിയ സാഹചര്യം ഉണ്ടായാൽ തീരദേശ വാസികൾക്ക് അനൗൺസ്മെൻ്റ് വാഹനത്തിലൂടെ മുന്നറിയുപ്പുകൾ നൽകും.
