April 19, 2026

Idukkionline

idukkivarthaonline

കുമളിയിൽ കമിതാക്കളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വകാര്യ ലാബില്‍ ജോലി ചെയ്യുകയായിരുന്നു അഭിരാമി. വെല്‍ഡിങ് തൊഴിലാളിയായിരുന്നു ധനേഷ്. ഇരുവരും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരുടെയും വിവാഹം നടത്താമെന്ന് വീട്ടുകാര്‍ ഉറപ്പ് നല്‍കിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍ ഇന്നലെ അഭിരാമിയും ധനേഷും സ്വകാര്യ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു.
ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന വിവരം ധനേഷ് വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുമളിയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പോലീും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പത്ത് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് കൈമാറും. ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് കുമളി പോലീസ് അന്വേഷണം ആരംഭിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!