April 19, 2026

Idukkionline

idukkivarthaonline

കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടകം.

ബെംഗളൂരു: കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടകം. സമീപ ദിവസങ്ങളിലായി കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വന്‍ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് കര്‍ണാടകം നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം.
കര്‍ണാടകത്തില്‍ ഇന്ന് 973 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. ടിപിആര്‍ 0.64% ആണ്.
നിലവില്‍ കേരളത്തില്‍ നിന്നും എത്തുന്നവര്‍ ഏഴു ദിവസവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റയിനില്‍ കഴിയണം. എട്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.
അതേസമയം, ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുളള ജില്ലകളിലെ ആറു മുതല്‍ എട്ട് വരെ ക്ലാസുകള്‍ കൂടി തുറക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!