October 14, 2026

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു. പ്രതി ആത്മഹത്യ ചെയ്തു.

കണ്ണൂർ നാറാണത്ത് സ്വദേശി മാനസയാണ്
കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയും സുഹൃത്തുമായ
രാഖിലാണ് വെടിയുതിർത്തത്. പിന്നീട് ഇയാൾ
സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി
കോളേജിന് സമീപത്താണ് സംഭവം. കൊല്ലപ്പെട്ട
മാനസ ഹൗസ് സർജനായിരുന്നു.
കോളേജിന് സമീപത്തെ ഒരു വീട്ടിൽ പേയിങ്
ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവർ.
വെള്ളിയാഴ്ച ഉച്ചയോടെ രാഖിൽ
ഇവിടെയെത്തുകയും മാനസയെ വെടിവെച്ച്
കൊലപ്പെടുത്തിയെന്നുമാണ് വിവരം. കൃത്യം
നടത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച്
മരിക്കുകയും ചെയ്തു. രാഖിൽ നേരത്തെയും
മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് സൂചന.
ഇതു സംബന്ധിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ
പരാതിപ്പെട്ടിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ
കോതമംഗലം പോലീസ് കൂടുതൽ വിവരങ്ങൾ
ശേഖരിച്ചു വരികയാണ്. രണ്ടു പേരുടെയും
മൃതദേഹങ്ങൾ കോതമംഗലം മാർ ബസേലിയസ്
ആശുപത്രിയിലേക്ക് മാറ്റി.

Copyright © All rights reserved. | Newsphere by AF themes.