ഇടുക്കിയുടെ ജനകീയ കളക്ടര്‍ക്ക് സ്‌നേഹോഷ്മ്‌ളമായ യാത്രയയപ്പ്
ജില്ലയുടെ ജനകീയ കളക്ടര്‍ക്ക് സഹപ്രവര്‍ത്തകരുടെ സ്‌നേഹോഷ്മ്‌ളമായ യാത്രയയപ്പ്.
ജില്ലയുടെ ഭൂപ്രശ്‌നങ്ങളിലും പട്ടയം കൊടുക്കുന്ന കാര്യത്തിലും ജില്ലാ കളക്ടറുടെ ഇടപെടല്‍ വളരെ വലുതായിരുന്നു. മലയോര നിവാസികളുടെ ചിരകാലാഭിലാഷമാണ് പട്ടയം. ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്തത് സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടറുടെ കാലയളവിലാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏവര്‍ക്കും ഒരു മാതൃകയാണെന്നും യാത്രയയപ്പ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു എഡിഎം ഷൈജു പി ജേക്കബ് പറഞ്ഞു.
ഇടുക്കി നിവാസികളുടെ ഏറ്റവും പ്രധാന ആവശ്യം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പട്ടയം കൊടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. മൂന്ന് തിരഞ്ഞെടുപ്പുകള്‍ കൃത്യമായ ഏകോപനത്തിലൂടെ ഭംഗിയായി നടത്താന്‍ സാധിച്ചു . സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആവശ്യങ്ങള്‍ പരിഗണിച്ചു നല്‍കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകരുടെ നല്ല പിന്തുണയാണ് തനിക്ക് ഇടുക്കിയില്‍ നിന്നും ലഭിച്ചതെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ, ആര്‍ഡിഒ എംകെ ഷാജി , ഡെപ്യൂട്ടി കളക്ടര്‍ എല്‍ആര്‍ മനോജ് കെആര്‍ , മറ്റ് ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ കളക്ടര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.
