ജില്ലാ വിദ്യാദ്യാസ ഓഫീസിലെ ചില ജീവനക്കാർ കൈക്കൂലി വാങ്ങുന്നതായി ആക്ഷേപം; കൈക്കൂലി നൽകാത്തവരുടെ നിയമനങ്ങൾ വൈകിപ്പിക്കുന്നതായും മനുഷ്യാവകാശ സംരക്ഷണ വേദി
പൊതുവിദ്യാഭ്യാസമേഖലയെ മികവുറ്റതാക്കുന്നതിന് സർക്കാർ ശ്രമിച്ചുവരവെ കട്ടപ്പന ഡി. ഇ.ഓയിലെ പേഴ്സണൽ അസിസ്റ്റൻ്റ് ഷാജിമോന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഉദ്ദ്യോഗസ്ഥർ അതിനെ തകിടം മറിക്കുന്നതിനും കൈക്കൂ വാങ്ങുന്നതിനുമായി അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെയും കാലതാമസം വരുത്തുന്നതായി മനുഷ്യാവകാശ സംരക്ഷണ വേദി ഭാരവാഹികൾ ആരോപിച്ചു. ഭാവി കാര്യങ്ങൾ ഓർത്ത് സ്‌കൂളുകളോ അധ്യാപകരോ ആരും പ്രതികരിക്കുവാൻ തയ്യാറാകാത്തത് ഇക്കൂട്ടർക്ക് സഹായകരമാകുന്നു.
ആവശ്യപ്പെട്ട കൈക്കൂലി നൽകുവാൻ വിസമ്മതിച്ച വണ്ടന്മേട് സെന്റെ് ആന്റണീസ് ഹൈസ്‌കൂൾ ഹൈഡ്മിസ്്ട്രസായി വിരമിച്ച റോസമ്മ ജോസഫിന്റെ പെൻഷൻ ആനുകൂല്യങ്ങൾ വലിച്ചിഴച്ച് നൽകാതിരുന്നതും, കൈക്കൂലി ആവശ്യപ്പെട്ടതും സംബന്ധിച്ച് 5-2-2021 -ൽ ഷാജിമോനെതിരെ നടപടിയും നഷ്ടവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി സമർപ്പിച്ചിട്ടുണ്ട്. ഡിഇ.ഓയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം.
ഷാജിമോൻ എന്ന ഉദ്യോഗസ്ഥൻ ഏ.ഈ. ഒ .ഒഫീസിലിരുന്നപ്പോഴും ഇപ്പോൾ ഡി.ഈ. ഒ. ഒഫീസിൽ ഇരിക്കുമ്പോഴും കൈക്കൂലി വാങ്ങുന്നതിനായി നിരവധി ആളുകളുടെ അർഹതപ്പെട്ട ആനുകൂല്യങ്ങളാണ് ബോധപൂർവ്വം തടഞ്ഞുവച്ചിരുന്നതെന്ന് ബന്ധപ്പെട്ട ഫയലുകൾ തന്നെ സാക്ഷിയാണ്. മ്ലാമല, വണ്ടൻമേട് സ്കൂളുകളിലെ നിരവധി അധ്യപകരുടെ ആനുകൂല്യങ്ങൾ ഇത്തരത്തിൽ തടഞ്ഞു വെച്ചിരിക്കുകയാണ്.
വരും നാളുകളിൽ കൂടുതൽ പേർ പരസ്യമായി രംഗത്തുവരുമെന്നാണ് മനസ്സിലാകുന്നത്.
ഡ്യൂട്ടിസമയത്ത് ചില ഉദ്യോഗസ്ഥർ മദ്യപിക്കുന്നകാര്യവും ഇതുമൂലം സ്ത്ര്ീകൾക്ക് പലവിധ വിഷമതകളുമുള്ളതായിട്ടും ആക്ഷേപമുയർന്നിട്ടും മേലുദ്ദ്യോഗസ്ഥർ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വികരിച്ചിട്ടുള്ളതെന്നും ഭാരവാഹികൾ ആരോപിച്ചു. ഷാജിമോൻ ഇപ്പോൾ കൈകാര്യം ചെയ്യുന്നതും മുൻപ് കൈകാര്യം ചെയ്തിട്ടുള്ളതുമായ ഫയലുകൾ പ്രത്യേകിച്ച് ഓഡിറ്റ്, സ്‌കൂൾ പരിശോധനകൾ, നിയമനങ്ങളുടെ പാസാക്കൽ,അന്വേഷണറിപ്പോർട്ടുകൾ, എൻ. ഓ.സി തുടങ്ങിയ മുഴുവൻഫയലുകളും പുനപരിശോധിക്കണം. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കട്ടപ്പന ഡി.ഈ. ഒ. ഓഫിസിലും ഏ.ഇ. ഒ. യിലും നടന്നിട്ടുള്ള മുഴുവൻ പ്രവർത്തനങ്ങളെ സംബന്ധിച്ചുമുള്ള ഒരു സമഗ്ര അന്വേഷണത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉത്തരവിടണമെന്നും മനുഷ്യാവകാശ സംരക്ഷണ വേദി ചെയർമാൻ റെജി ഞള്ളാനി, സെക്രട്ടറി
എം എൽ. അഗസ്തി എന്നിവർ ആവശ്യപ്പെട്ടു
