August 21, 2026

Idukkionline

idukkivarthaonline

ഇടുക്കി ചിന്നക്കനാലിൽ ട്രാക്ടർ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

ചിന്നക്കനാൽ: ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ തടി കയറ്റിവന്ന ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. സൂര്യനെല്ലി കരയിൽ താമസിക്കുന്ന കണ്ണൻ (45) ആണ് മരിച്ചത്.

ചിന്നക്കനാൽ വില്ലേജിലെ 301 കോളനിയിൽ നിന്ന് തടി കയറ്റി വരുന്നതിനിടെയാണ് ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടത്തെ തുടർന്ന് ചിന്നക്കനാൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!