April 15, 2026

Idukkionline

idukkivarthaonline

ഹോട്ടലുകളിൽ ഗ്യാസ് നിയന്ത്രണം പിൻവലിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി.

കുമളി: ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാചകവാതക ഉപയോഗത്തിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിച്ച് ഗ്യാസ് വിതരണം സുഗമമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഗൾഫ് മേഖലയിൽ നടക്കുന്ന യുദ്ധാവസ്ഥയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണം ഹോട്ടൽ മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയതായി സംഘടന വ്യക്തമാക്കി. പാചകവാതകം ലഭ്യമാകാതെ വന്നാൽ ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പ്രവർത്തനം തുടരാൻ കഴിയില്ലെന്നും, ഇതിലൂടെ സംരംഭകരും തൊഴിലാളികളും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാകുമെന്നും നേതാക്കൾ പറഞ്ഞു.
വാടക, ബാങ്ക് പലിശ, വൈദ്യുതി ചാർജ്, തൊഴിലാളികളുടെ ശമ്പളം തുടങ്ങിയ ചെലവുകൾ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം പിൻവലിച്ച് ഗ്യാസ് വിതരണം ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
കുമളിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ.വി.വി.ഇ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിലും ഭാരവാഹികളായ സനൂപ്, സ്കറിയ, സണ്ണി മാത്യു എന്നിവർ പങ്കെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!