June 1, 2026

Idukkionline

idukkivarthaonline

പെരിയാർ കടുവാ സങ്കേതത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു.

കുമളി: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി പെരിയാർ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ തേക്കടി ബാംബൂ ഗ്രോവിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. പരിപാടി കേരളത്തിലെ ആദ്യ വനിതാ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടറുമായ ആർ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
പെരിയാർ കടുവാ സങ്കേതത്തിന്റെ ഈസ്റ്റ്, വെസ്റ്റ് ഡിവിഷനുകളിലെ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളിൽ പ്രവർത്തിച്ച് സ്വയം സംരംഭകത്വ രംഗത്ത് മുന്നേറുന്ന വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ നേച്ചർ എഡ്യുക്കേഷൻ ഓഫീസർ സേതു പാർവതി അധ്യക്ഷത വഹിച്ചു. ജയാ രാജപ്പൻ, അഖിലാ സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ നീതു, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ പി.വി. വെജി, ഫ്രാൻസിസ് എം. യോഹന്നാൻ, സൂരജ് ഭാസ്കർ, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ ഗവേണിംഗ് ബോഡി അംഗം ഷാജി കുരിശുംമ്മൂട് എന്നിവർ സംസാരിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!