April 18, 2026

Idukkionline

idukkivarthaonline

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു; ഉപകരണങ്ങളെല്ലാം കത്തിനശിച്ചു

നാട്ടുകലിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. പാലക്കാട് നാട്ടുകൽ കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തിൽ ഭാഗികമായി തകർന്നത്. പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. അപകടത്തിൽ വീടിന്റെ ചുവരുകൾ വിണ്ടുകീറി. മറ്റ് ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചു. വീട്ടിലുള്ളവർ സമീപത്തുള്ള മാരിയമ്മൻകോവിലിൽ ഉത്സവം കാണാൻ പോയിരുന്ന സമയത്താണ് അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ഉത്സവം കഴിഞ്ഞ് തിരിച്ചെത്തിയ കുടുംബമാണ് ഫ്രിഡ്ജ് കത്തുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!