പതിനെട്ടാമത് തേക്കടി പുഷ്പമേളയുടെ സംഘാടകസമിതി രൂപീകരിച്ചു.
കുമളി ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും സംയുക്തമായി കുമളി പ്രദേശത്തെ എല്ലാ സാംസ്കാരിക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പതിനെട്ടാമത് തേക്കടി പുഷ്പമേളയുടെ സംഘാടകസമിതി രൂപീകരിച്ചു ഇടുക്കിയിൽ നിന്നുള്ള മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എംപി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫസർ ഷീല സ്റ്റീഫൻ സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ശ്രീ ആർതിലകൻ എന്നിവർ മുഖ്യരക്ഷാധികാരികളായും കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം എം വർഗീസ് ചെയർമാനും തോമസ് ടി ടി ഷാജി മണ്ണാറത്തറയിൽ എന്നിവർ ജനറൽ കൺവീനർമാരായും 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത് ഏപ്രിൽ ഒന്നുമുതൽ മെയ് 3 വരെ തീയതികളിൽ തേക്കടി കല്ലറക്കൽ ഗ്രൗണ്ടിൽ വച്ച് പുഷ്പമേള നടക്കും പന്തലിന്റെ കാൽനാട്ടുകർമ്മം മാർച്ച് ഒന്നാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് നടത്തുന്നതിന് തീരുമാനിച്ചു യോഗത്തിൽ യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷക്കീല ടീച്ചർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോബിൻ കാരക്കാട്ട് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ എം സിദ്ദിഖ് വ്യാപാരി വ്യവസായി പ്രസിഡണ്ട് മാജു കാര്യവട്ടം പഞ്ചായത്ത് മെമ്പർ ബിജു ദാനിയൽ വി എൻ ബാബു എന്നിവർ സംസാരിച്ചു
