April 18, 2026

Idukkionline

idukkivarthaonline

നിരോധിത പുകയില ഉത്പന്നങ്ങളുമായി യവാവ് പിടിയില്‍ പിടിച്ചെടുത്തത് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍.

കുമളി:പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് യുവാവ് കുമളി പോലീസ് പിടിയിലായത്.
കാമാഷി, പാറക്കടവ് – ഇഞ്ചൻതുരത്തിൽ വീട്ടിൽ ബിനീഷ് ദേവ് ഇ. വി- (38) ആണ് പോലീസ് പിടിയിലായത്.
നര്‍ക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും കുമളി പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.തമിഴ്നാട്ടിൽ നിന്നും പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിനുള്ളിൽ 31-ചാക്കിലാക്കി അടിക്കായ ശേഷം മുകളിൽപച്ചക്കറി അടുക്കി സംശയം ഉണ്ടാകാത്ത രീതിയിലാണ് പുകയില ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് കടത്തിയത്. പുകയില ഉത്പന്നങ്ങളും ഇവ വിതരണം ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന പിക്കപ്പ് ജിപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.

കട്ടപ്പന, കുമളി, ചെറുതോണി, അടിമാലി ഉൾപ്പെടെ ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിതരണം ചെയ്തിനായിട്ടാണ് എത്തിച്ചത്.പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾക്ക് വിപണിയിൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുമെന്നും കൂടുതൽ അന്വേഷണം നടത്തിവരുന്നതായും കുമളി എസ് എച്ച് അഭിലാഷ് കുമാർ കെ.അറിയിച്ചു.

കുമളി എസ് എച്ച് അഭിലാഷ് കുമാർ കെ., സി.പി.ഒ മാരായ , നദീർ , രഞ്ജിത്ത് ചെറിയാൻ,മഹേന്ദ്രൻ,തുടങ്ങിയവരും ഡാൻസാഫ് അംഗങ്ങളും അടങ്ങിയ സംഘമാണ്
പ്രതിയെ പിടികൂടിയത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!