April 18, 2026

Idukkionline

idukkivarthaonline

ചക്കുപള്ളത്ത് ഏലക്ക മോഷ്ടാവ് നാട്ടുകാരുടെ വലയിൽ; 65 കിലോ പച്ച ഏലക്കയുമായി യുവാവ് പിടിയിൽ.”

കുമളി: ചക്കുപള്ളത്ത് വൻതോതിൽ പച്ച ഏലക്ക മോഷ്ടിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. ചക്കുപള്ളം തെങ്ങുംകവല പയ്യാനിക്കൽ മനു കുഞ്ഞുമോനെയാണ് (38) നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇയാളുടെ പക്കൽ നിന്നും രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 65 കിലോയോളം പച്ച ഏലക്ക കണ്ടെടുത്തു.
​സംഭവത്തിന്റെ ചുരുക്കം:
​ഇന്നലെ രാത്രി വൈകിയാണ് സംഭവം നടന്നത്. ചക്കുപള്ളം ചെമ്പരത്തിപ്പാറ ദേവീക്ഷേത്രത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് ചാക്കുകളുമായി മനുവിനെ നാട്ടുകാർ കാണുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചാക്കുകൾ നിറയെ പച്ച ഏലക്കയാണെന്ന് കണ്ടെത്തി. നാട്ടുകാർ ഉടൻതന്നെ കുമളി പോലീസിൽ വിവരമറിയിക്കുകയും ഇയാളെ തടഞ്ഞുവെക്കുകയും ചെയ്തു. ഗൂഡല്ലൂർ സ്വദേശിയായ ദീപക് രാമന്റെ ഉടമസ്ഥതയിലുള്ള ചക്കുപള്ളം ചെമ്പരത്തിപ്പാറയിലെ തോട്ടത്തിൽ നിന്നും
ഏകദേശം 65 കിലോ പച്ച ഏലക്കയാണ് മോഷണം പോയത്.
​കുമളി പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
​ഏലക്കയുടെ വില വർധിക്കുന്ന സാഹചര്യത്തിൽ തോട്ടങ്ങളിൽ മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നതായി കർഷകർ പരാതിപ്പെട്ടു. പിടിയിലായ പ്രതിയെ കോടതിയിൽ പീരുമേട് ഹാജരാക്കും.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!