തമിഴ്നാട് സർക്കാർ കുമളിയിൽ പുതിയതായി പണികഴിപ്പിച്ച ആധുനിക ബസ് സ്റ്റേഷൻ നാടിനായി സമർപ്പിച്ചു. ഗ്രാമവികസന വകുപ്പ് മന്ത്രി ഐ. പെരിയസാമി, ഗതാഗത-വൈദ്യുതി വകുപ്പ് മന്ത്രി ശിവശങ്കർ എന്നിവർ ചേർന്നാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
കുമളി :കേരള-തമിഴ്‌നാട് അതിർത്തിയായ കുമളിയിൽ തമിഴ്‌നാട് സർക്കാർ നിർമിച്ച പുതിയ ബസ് സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
കുമളിയിൽ തമിഴ്‌നാട് ഭാഗത്ത് മതിയായ ബസ് സ്റ്റേഷൻ സൗകര്യമില്ലാത്തതിനാൽ റോഡരികിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതായിരുന്നു ഇതുവരെയുള്ള പതിവ്. ഇത് കുമളിയിൽ കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഈ പാതയിലെ ദുരിതത്തിനാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്.
തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ വർക്ക്‌ഷോപ്പ് നിന്നിരുന്ന സ്ഥലത്ത് 5.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്.
ഗ്രാമവികസന വകുപ്പ് മന്ത്രി ഐ. പെരിയസാമി, ഗതാഗത-വൈദ്യുതി വകുപ്പ് മന്ത്രി ശിവശങ്കർ എന്നിവർ ചേർന്ന് പുതിയ ബസ് സ്റ്റേഷൻ നാടിനായി സമർപ്പിച്ചു. 18 വാണിജ്യ സമുച്ചയങ്ങൾ,
വിശാലമായ യാത്രക്കാരുടെ വിശ്രമമുറി ,
ആധുനിക രീതിയിലുള്ള ശുചിമുറി സമുച്ചയങ്ങൾ,
വാഹന പാർക്കിംഗ് സൗകര്യം
ബസുകൾക്കായി ചെറിയ തോതിലുള്ള വർക്ക്‌ഷോപ്പ് എന്നിവയോട് കൂടിയ ആധുനിക ബസ് സ്റ്റേഷൻ ആണ് കുമളി നിർമ്മിച്ചിരിക്കുന്നത്.
30 വർഷമായുള്ള ജനങ്ങളുടെ സ്വപ്നമാണ് യാഥാർത്ഥ്യമായതെന്ന് ഉദ്ഘാടന വേളയിൽ മന്ത്രിമാർ പറഞ്ഞു. വെല്ലുവിളികൾ ഏറെയുണ്ടായിരുന്നെങ്കിലും അത്യാധുനിക സൗകര്യങ്ങളോടെ ബസ് സ്റ്റേഷൻ പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, പൊതുമുതൽ വൃത്തിയായി സംരക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ഐ. പെരിയസാമി പറഞ്ഞു. തേനി ജില്ലാ കളക്ടർ രഞ്ജിത് സിംഗ്, കമ്പം എം.എൽ.എമാരായ രാമകൃഷ്ണൻ ആണ്ടിപ്പട്ടി എം.എൽ.എ മഹാരാജൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
.
