തേക്കടിയിൽ പുതിയ ടൂറിസം പദ്ധിതികൾ ആവിഷ്കരിക്കണം : തേക്കടി ടൂറിസം കോ- കോഡിനേഷൻ കമ്മിറ്റി.
കുമളി : അന്താരാഷ്ട്ര ടൂറിസ്റ്റ്
കേന്ദ്രമായ തേക്കടിയിൽ എത്തുന്ന
വിനോദസഞ്ചാരികൾക്ക് തേക്കടി തടാകത്തിലെ ബോട്ടിംഗ് മാത്രമാണ് ഏക വിനോദോപാതി ജില്ലയിലെ
മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ നിരവധി ടൂറിസം പദ്ധതികൾ നിലവിലുണ്ട് കൂടാതെ പുതിയ പദ്ധതികളും അവിടങ്ങളിൽ ആവിഷ്കരിച്ച് വരികയാണ്. എന്നാൽ തേക്കടിയിൽ വനംവകുപ്പിന്റെ ടൂറിസം പദ്ധതികൾ മാത്രമാണുള്ളത്. തേക്കടിയിൽ കൂടുതൽ വിനോദ് ഉപാധികൾ ഇല്ലാത്തതിനാൽ വിനോദസഞ്ചാരികൾ മറ്റു ഡെസ്റ്റിനേഷനിലേക്ക് പോവുകയാണ് ഇതുമൂലം വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന തേക്കടിയിലെ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന നൂറുകണക്കിനാളുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തേക്കടിയിലും പരിസരപ്രദേശങ്ങളിലും കൂടുതൽ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്കരിക്കണമെന്ന്, നിർത്തിവെച്ചിരിക്കുന്ന ഓഫ് റോഡ്
ജീപ്പ് സവാരി വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് പുനരാരംഭിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നും
ഇന്ന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തേക്കടി ടൂറിസം കോഡിനേഷൻ കമ്മിറ്റി ബഹു ഇടുക്കി ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു. ഈ വിഷയം ഗൗരവപൂർവ്വം ചർച്ച ചെയ്യാമെന്നും തേക്കടിയിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ഡെസ്റ്റിനേഷൻ തിരിച്ച് തേക്കടിയിൽ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ യോഗം വിളിക്കുമെന്നും കലക്ടർ യോഗത്തിൽ അറിയിച്ചു. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ തേക്കടി ടൂറിസം കോർഡിനേഷൻ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഷിബു എം തോമസ്, മജോ കാരിമുട്ടം,എ മുഹമ്മദ് ഷാജി, ജോയി മേക്കുന്നേൽ,പി എൻ രാജു
സനൂപ് പുതുപ്പറമ്പിൽ, തുടങ്ങിയവർ പങ്കെടുത്തു.
