April 19, 2026

Idukkionline

idukkivarthaonline

ആദിവാസിയുടെ തിരോധാനം പ്രതിഷേധവുമായി കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

കുമളി : കുമളി മന്നക്കുടി ആദിവാസി കോളനിയിൽ നിന്നും കാണാതായ അയ്യപ്പനെ (56) നെ കണ്ടെത്താൻ പോലീസ് കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചുകൊണ്ടും.
അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി പോലീസ്സ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത് ഹോളിഡേ ഹോം പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കുമളി പോലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു തുടർന്ന് നടത്തിയ യോഗത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി പി റഹീം അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോബിൻ കാരക്കാട് ഉദ്ഘാടനം ചെയ്തു കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സനൂപ് പുതുപ്പറമ്പിൽ സ്വാഗതം പറഞ്ഞു.
കാണാനായിട്ട് ഒരു മാസം കഴിഞ്ഞിട്ടും പോലീസ് ആദ്യ നാളുകളിൽ കാര്യമായി അന്വേഷണം നടത്തിയെങ്കിലും പിന്നീട് അന്വേഷണം അവസാനിപ്പിച്ചെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
പ്രതിഷേധ യോഗത്തിന്
മുൻ മണ്ഡലം പ്രസിഡൻ്റ് ബിജു ദാനിയൽ, പ്രസാദ് മാണി,ബിനോയി നടുപ്പറമ്പിൽ, ഹൈദ്രാസ് മീരാൻ, മജോ കാരിമുട്ടം,റ്റി എൻ ബോസ്,
കെ വി ജോസഫ്,മണിമേഖല,
ഷൈലജ ഹൈദ്രാസ്, ഷിബിൻ ഷാജി, റോഷൻ തോമസ്, ജസ്റ്റിൻ ജോൺ
,എസ് രാമൻ തുടങ്ങിയവർ പ്രസംഗിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!