April 19, 2026

Idukkionline

idukkivarthaonline

യുവാവിനെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി 28 വർഷങ്ങൾക്കു ശേഷം കുമളി പോലീസ് പിടിയിൽ.

1997-ൽ ചെങ്കര സ്വദേശിയായ ഗണേഷനെ മർദ്ദിച്ച് കൊലപ്പെടുത്തുകയാ കേസിൽ ഒളിവിലായിരുന്ന 4-ാം പ്രതിയായ തേനി വർഷനാട് സ്വദേശി മഹാദേവനാണ് 28 വർഷത്തിന് ശേഷം കുമളി പോലീസിൻ്റെ പിടിയിലായത്. സംഭവശേഷം ആദ്യ മൂന്ന് പ്രതികളെ പോലീസ് പിടികൂടിയിരുന്നു.
നാലാം പ്രതിയായ മഹാദേവൻ അന്ന് തന്നെ ഒളിവിൽ പോകുകയായിരുന്നു.
കുമളി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്
ഇയാളെ തേനിയിൽ നിന്നും പിടികൂടിയത്.
കുമളി പോലീസ് എസ്ഐമാരായ ജെഫി ജോർജ്, അനന്തു, സിപിഒമാരായ സി.പി. രതീഷ്,എം.മാരിയപ്പൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!