October 14, 2026

സ്പ്രിംഗ് വാലിയിൽ പുലിയിറങ്ങി നായ്ക്കളെ കൊന്നതായി പരാതി. പൂച്ച പുലിയെന്ന് വനം വകുപ്പ്. അടിയന്തര നടപടികൾ സ്വീകരിക്കണം പ്രദേശവാസികൾ

പുലർച്ചെ 3 മണിയോടെ സ്പ്രിംഗ് വാലിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ പറയുന്നു. സ്പ്രിംഗ് വാലി ആലഞ്ചേരിയിൽ ജോളി ജോസഫിൻ്റെ 2 നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ നായ്ക്കളുടെ ബഹളം കേട്ടു എങ്കിലും ഭീതിയിൽ ഇറിങ്ങി നോക്കിയില്ല.വന പാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൂച്ച പുലിയാവാം എത്തിയതെന്നാണ് നിഗമനം. സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് പരിശോധന നടത്തും. കഴിഞ്ഞ ദിവസം അണക്കര മേഖലയിലും സമാനമായ സംഭവം നടന്നിരുന്നു. സ്പ്രിംഗ് വാലിയിൽ സന്ധ്യയ്ക്കു ശേഷം റോഡിലിറങ്ങാൻ പോലും ഭീതിയാണ് എന്ന് നാട്ടുകാർ പരാതിപ്പെട്ടു. അടിയന്തിരമായി വനം വകുപ്പ് നടപടികൾ സ്വീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം.
വന്യ മൃഗങ്ങൾ കൃഷി സ്ഥലത്തിറങ്ങി കൃഷി നശിപ്പിക്കുന്നതും പ്രദേശത്തെ പതിവ് കാഴ്ച്ചയാണ്.

Copyright © All rights reserved. | Newsphere by AF themes.