October 14, 2026

കുമിളിയുടെ സാഹിത്യ – സാംസ്‌കാരിക രംഗത്ത് പുതിയ ഉണർവേകുന്ന യുവ സാഹിത്യകാരിയായ “ലെച്ചു ” എന്ന ലക്ഷ്‌മി ദാസിന്റെ “on the way back home ” എന്ന പുസ്തക പ്രകാശനം കുമളിയിൽ നടന്നു

എഴുത്തുകാരി ലക്ഷ്‌മി ദാസ്. 5 വർഷം കൊണ്ട് എഴുതിയ പതിനെട്ടു ചെറു കഥകൾ അടങ്ങിയ ഒരു സമാഹാരമാണ് “on the way back home ” എന്ന പുസ്തകം. കുമളിയിൽ ഉള്ള വ്യക്തികളെ ആസ്പതമാക്കി , തിരിച്ച് വീട്ടിലേക്ക് വരിക എന്നതാണ്. കഥാ ബിന്ദു. നോഷൻ പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്.
തേക്കടി വനശ്രീയിൽ വച്ചു നടന്ന ചടങ്ങിൽ
ബഹുമാനപ്പെട്ട ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ ജിജി. കെ. ഫിലിപ്പ് പുസ്തകംപ്രകാശനം ചെയ്തു. പ്രശസ്ത തമിഴ് നോവലിസ്റ്റ് ശ്രീമതി അല്ലി ഫാ ത്തിമ ആദ്യ പ്രതി ഏറ്റു വാങ്ങി. സാംസ്‌കാരിക പ്രവർത്തകനായ ശ്രീ. എൻ. കെ. മോഹനൻ പുസ്തകം പരിചയപ്പെടുത്തി.അധ്യാപകനായ ഇനോഷ് ,ജോയ് വടക്കേടം, രാജീവ്‌ വിൻഡ് ക്രാഫ്റ്റ്, ടി. ടി. തോമസ്, മജോ കാരി മുട്ടം എന്നിവർ ആശംസകൾ നേർന്നു. ലക്ഷ്മിദാസ് യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.

Copyright © All rights reserved. | Newsphere by AF themes.