October 14, 2026

തമിഴ്നാട്ടിൽ നിന്ന് സ്ഥിരമായി കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന രണ്ട് യുവാക്കളെ ഇടുക്കി വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.ഇവരിൽ നിന്ന് പതിനാറര കിലോ കഞ്ചാവ് പിടിച്ചെടുത്തു

ഇടുക്കി വണ്ടൻമേട് മാലി സ്വദേശി ദൈവം, തമിഴ്നാട് സ്വദേശി രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്ന് വാഹനത്തിൽ കടത്തികൊണ്ടുവരികയായിരുന്ന കഞ്ചാവ് ആമയാറ്റിൽ വച്ചാണ് പിടികൂടിയത്. വാഹനത്തിൽ രണ്ട് പൊതികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പ്രതികൾ നേരത്തെയും, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചു വിൽപന നടത്തിയിരുന്നതായി പോലീസ് പറയുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ തമിഴ്നാട്ടിൽ കൊണ്ടുപോയി പോലീസ് തെളിവ് ശേഖരിച്ചു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്

Copyright © All rights reserved. | Newsphere by AF themes.