April 18, 2026

Idukkionline

idukkivarthaonline

പൊന്മുടി ജലാശയത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസിൽ അധികം പ്രായമുള്ള പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പൊന്മുടി ഹൈഡൽ ടൂറിസം സെന്ററിലെ ബോട്ട് ഓപ്പറേറ്ററാണ് ഇന്ന് രാവിലെ ജലാശയത്തിൽ ഒഴുകുന്ന മൃതദേഹം ആദ്യം കണ്ടത്. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന് 3 ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ മുഖത്തെ മുറിവുകൾ മീൻ കൊത്തിയതു മൂലം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അജ്ഞാത മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!