March 2, 2026

Idukkionline

idukkivarthaonline

ഡീലേഴ്സ് കോ ഓപ്പറേറ്റീവ് ബിങ്കിൻ്റെ കുമളി ബ്രാഞ്ചിൽ നിന്നും കോടികൾ തട്ടിപ്പ് നടത്തി മുങ്ങിയ മാനേജരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഇടുക്കി നെടുംകണ്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീലേഴ്സ് കോ ഓപ്പറേറ്റീവ് ബിങ്കിൻ്റെ കുമളി ബ്രാഞ്ചിൽ നിന്നും കോടികൾ തട്ടിപ്പ് നടത്തി മുങ്ങിയ മാനേജരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചക്കുപള്ളം ആറാം മൈൽ തുണ്ടത്തിൽ വീട്ടിൽ, വൈശാഖ് മോഹനൻ ആണ് അറസ്റ്റിലായത്. പ്രദേശിക കോൺഗ്രസ് നേതാവ് കൂടിയാണിയാണിയാൾ.മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് ഒളിവിലായിരുന്ന പ്രതി ക്രൈംബ്രാഞ്ച് പിടിയിലായത്.
2021 മുതൽ 2023 വരെ കാലഘട്ടത്തിലാണ് ബാങ്കിൽ വൈശാഖ് മോഹനൻ തട്ടിപ്പ് നടത്തിയത്. നിക്ഷേപത്തുകയിൽ നിന്നും, ചിട്ടിയിൽ നിന്നുമായിരുന്നു തട്ടിപ്പുകൾ അത്രയും. ബാങ്കിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്ത ശേഷം നടത്തിയ പരിശോധനയിലൂടെയാണ് തട്ടിപ്പിൻ്റെ ചുരുളഴിയുന്നത്. ബാങ്കിൻ്റെ രസീതുകൾ ഉപയോഗിച്ച് നിക്ഷേപകരിൽ വൻതുകുകൾ ഇയാൾ കൈപ്പറ്റിയിരുന്നു.എന്നാൽ ഇതൊന്നും ബാങ്കിൽ രേഖപ്പെടുത്തിയിരുന്നില്ല.ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചും വൈശാഖ് തട്ടിപ്പ് നടത്തി.കുമളി ബ്രാഞ്ചിൽ മാത്രം1 കോടി 49 നായിരം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കാണിച്ച് പ്രസിഡണ്ടിൻ് പി.ആർ അയ്യപ്പനാണ് പരാതി നൽകിയത്.നിലവിൽ രണ്ടുകോടിലധികം രൂപ ഇയാൾ തട്ടിച്ചിട്ടുണ്ടെന്നാണ് കണ്ടെത്താൽ.ആദ്യഘട്ടത്തിൽ തുക തിരിച്ചടക്കാമെന്ന് ബാങ്ക് ഭരണസമിതിക്ക് വൈശാഖ് ഉറപ്പ് നൽകിയിരുന്നു.പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്.കുമളി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് രഹസ്യ കേന്ദ്രത്തിൽ നിന്നും വൈശാഖിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.കുമളിയിലെ ബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തി.പ്രതി ഒളിവിലിരുന്ന് സ്ഥലം സംബന്ധിച്ച വിവരങ്ങൾ ക്രൈം ബ്രാഞ്ച് രഹസ്യമായി വെച്ചിരിക്കുകയാണ്.ബാങ്കിൻറെ കട്ടപ്പന ബ്രാഞ്ചിൽ നിന്നും 28 ലക്ഷം രൂപീകരിക്കും ഇയാൾ തട്ടിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.വൈശാഖിനെ കോടതിയിൽ ഹാജരാക്കി.ബാങ്കിൻ്റെ നെടുങ്കണ്ടത്തെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള തട്ടിപ്പുകളിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!