April 18, 2026

Idukkionline

idukkivarthaonline

ആശ വർക്കേഴ്സ് യൂണിയൻ സി. ഐ.റ്റി.യു കുമളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുമളി സർക്കാർ ആശുപത്രിയിൽ പ്രതിഷേധ ധരണ സംഘടിപ്പിച്ചു.

പെൻഷൻ പ്രായം 65 വയസും,പിരിയുമ്പോൾ 5 ലക്ഷം രൂപയും പിന്നീട് പെൻഷൻ 5000 രൂപയും അനുവദിക്കുക, ഉത്സവബത്ത 5000 രൂപ അനുവദിക്കുക, ഹോണറേറിയം 15,000 രൂപ ആക്കുക,ഫോൺ അലവൻസസ് വർദ്ധിപ്പിക്കുക,ശൈലി ആപ്പിന് ഉപകരണവും ഒരാൾക്ക് 20 രൂപ ഇൻസെന്റീവ് ആറുമാസം സമയവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്
ആശ വർക്കേഴ്സ് യൂണിയൻ സി. ഐ.റ്റി.യു കുമളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി സർക്കാർ ആശുപത്രിക്ക് മുൻപിൽ പ്രതിഷേധ ധരണ സംഘടിപ്പിച്ചത്.
സിഐടിയു പീരുമേട് ഏരിയ കമ്മിറ്റിയംഗം കെ.എം.സിദ്ദിക്ക് ധരണ ഉദ്ഘാടനം ചെയ്തു. ചെയ്യുന്ന ജോലിക്ക് തക്കതായ വേദനം ലഭ്യമാക്കണമെന്നും, കേന്ദ്ര സർക്കാർ ഈ മേഖലയിലുള്ളവരെ അവഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യൂണിയൻ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനം ഉണ്ടാകുന്നത് വരെ വിവിധ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന് ഭാരവാഹികൾ അറിയിച്ചു. ആശാവർക്കേഴ്സ് യൂണിയൻ കുമളി പഞ്ചായത്ത് പ്രസിഡൻറ് ഹസീന ബീവി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി ഷാഹിന സുധീർ,ട്രഷറർ ദീപ തോമസ്, ജയനമ്മ രാജൻ തുടങ്ങിയവർ സംസാരിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!