March 2, 2026

Idukkionline

idukkivarthaonline

ചേർത്തലയിൽ നവജാത ശിശുവിനെ കാണാനില്ല..വിറ്റതായി സംശയം.

ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി.പള്ളിപ്പുറം സ്വദേശിയായ യുവതി പ്രസവിച്ച കുട്ടിയെയാണ് കാണാതായത്.കുഞ്ഞിനെ മറ്റൊരാൾക്ക് നൽകിയതായി യുവതി പറയുന്നു.ചേർത്തല സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനു ശേഷം ശനിയാഴ്ച അമ്മയും കുഞ്ഞും വീട്ടിലേക്കു മടങ്ങിയതാണ്.തുടർന്ന് അമ്മയെയും കുഞ്ഞിനെയും കാണാനായി ആശാവർക്കർ വീട്ടിലെത്തിയപ്പോളായിരുന്നു കുട്ടി വീട്ടിൽ ഇല്ലെന്ന കാര്യം അറിയുന്നത്.
യുവതിയോടും ഭർത്താവിന്റെ വീട്ടുകാരോടും ആശാ പ്രവർത്തകർ അന്വേഷിച്ചെങ്കിലും മക്കളില്ലാത്ത തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൊടുത്തുവെന്ന മറുപടിയാണു യുവതി നൽകിയത്.തുടർന്ന് ആശാവർക്കാർ സംഭവം പൊലീസിൽ അറിയിച്ചു.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കുട്ടിയെ പൈസക്ക് വിറ്റതാണോ അതോ അപായപ്പെടുത്തിയോ എന്നുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ സൂചന.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!