കേരള ഫോറസ്‌റ്റ് പ്രൊട്ടക്റ്റീവ് സ്‌റ്റാഫ് അസോസിയേഷൻ ഇടുക്കി സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വനാന്തരങ്ങളിലൂടെ ജീവനക്കാർക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു.
ഇടുക്കി: കേരളത്തിലെ വനപാലകരുടെ പ്രബല സംഘടനയായ കേരള ഫോറസ്‌റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസ്സാസിയേഷൻ ഇടുക്കി സൗത്ത് ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിലാണ് ഇടുക്കി, പീരുമേട്, തേക്കടി എന്നീ മേഖലകളിലൂടെ മൂന്ന് ഘട്ടമായി’ വനാന്തരങ്ങളിലൂടെ ജീവനക്കാർക്കൊപ്പം കെ എഫ് പി എസ് എ ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി’ എന്ന പരിപാടി സംഘടിപ്പിച്ചത്.ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷൻ ഡോർമിറ്ററിയിൽ നടന്ന പരുപാടി ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു . സംഘടന ഹൈറേഞ്ച് മേഖലാ സെക്രട്ടറി എസ്. ഹരികുമാരൻ നായർ മുഖ്യ പ്രഭാഷണവും നടത്തി .ജില്ലയിലെ ജീവനക്കാർ നേരിടുന്ന വിഷയങ്ങൾ, ആധുനിക രീതിയിലുള്ള ഉപകരണങ്ങളുടെ അഭാവം,മനുഷ്യ-വന്യജീവി സംഘർഷം, മുന്നറിയിപ്പുമില്ലാതെയും സർക്കാർ മാനദണ്ഡങ്ങൾ മറികടന്നുകൊണ്ടുമുള്ള സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടായി. പരിപാടിയിൽ സംഘടന ജില്ലാ പ്രസിഡന്റ് ജെ വിജയകുമാർ അധ്യക്ഷനായിരുന്നു, ജില്ലാ സെക്രട്ടറി പി എസ് നവാസ്, ഉദ്യോഗസ്ഥരായ വിപിൻദാസ്, ബി പ്രസാദ് കുമാർ, ഹരികുമാരൻ നായർ, എ അനിലാൽ തുടങ്ങിയവർ സംസാരിച്ചു.News Courtesy Openwindow

