March 2, 2026

Idukkionline

idukkivarthaonline

ജില്ലയിലെ സാധാരണക്കാരായ കർഷകരെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കുമളി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധരണയും സംഘടിപ്പിച്ചു.

കുമളി: കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കുക, വന്യജീവി ആക്രമണത്തിൽ ഇരയായവർക്ക് ഉള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുക, വനഭൂമി വർധിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ ഗൂഢ നീക്കം തടയുക, കേന്ദ്ര വന സംരക്ഷണ നിയമഭേദഗതി 2023 പ്രകാരമുള്ള വനാതിർത്തി നിശ്ചയിക്കുന്നത് ജനപ്രതിനിധികളുമായി കൂടി ആലോചിച്ച് നടപ്പിലാക്കുക, കുത്തക പാട്ട ഭൂമിയും തോട്ടങ്ങളും വനഭൂമി ആക്കാനുള്ള നീക്കം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ. റ്റി.യു, കേരള കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ തുടങ്ങി
വിവിധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കുമളി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ധരണയും സംഘടിപ്പിച്ചത്.കുമളി ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച മാർച്ച് കുമളി സെഷൻ ഫോറസ്റ്റ് ഓഫീസിൽ അവസാനിച്ചു. തുടർന്ന് നടന്ന ധരണ
കർഷകസംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി ജോസ് അഴകത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ, സി.ഐ. റ്റി.യു ജില്ല ജോ: സെക്രട്ടറി റ്റി.എസ്. ബിസി, ജില്ല സെക്രട്ടറി കേ. എസ് മോഹനൻ,സംസ്ഥാന കമ്മിറ്റി അംഗം പി.എസ് രാജൻ,നേതാക്കളായ കെ.റ്റി ബിനു, കെ.പി വിജയൻ, ആർ തിലകൻ, ജി വിജയാനന്ത്, എസ് സാബു, തുടങ്ങിയവർ സംസാരിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!