March 2, 2026

Idukkionline

idukkivarthaonline

മിഷൻ 2025 എന്ന പേരിൽ കോൺഗ്രസ് (ഐ) പീരുമേട് നിയോജക മണ്ഡലംക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു.

കുമളി: വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും പാർട്ടിയെ ശാക്തീകരിയ്ക്കുക എന്ന ലക്ഷ്യത്തോടെ KPCC നിർദ്ദേശാനുസരണം മിഷൻ 2025 എന്ന പേരിൽ കുമളി YMCA ഹാളിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്.
കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം ജോസഫ് വാഴയ്ക്കാൻ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രവണതയാണ് ബി.ജെ.പി. നടപ്പിലാക്കുന്നതെന്നും,
മോദി – പിണറായി സർക്കാരുകളോടുള്ള ജനങ്ങളുടെ കടുത്ത വിരുദ്ധ വികാരമാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് അദ്ദേഹം പറഞ്ഞു
കോൺഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ട് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ മുഖ്യ പ്രഭാഷണം നടത്തി.
ക്യാമ്പിൽ നിയോജക മണ്ഡലത്തിലെ ഡി.സി.സി. ഭാരവാഹികൾ , മണ്ഡലം പ്രസിഡൻറ് മാർ, ബ്ലോക്ക് ഭാരവാഹികൾ, ഡി.സി.സി. മെംമ്പർമാർ , പോക്ഷക സംഘടനകളുടെ ബ്ലോക്ക് പ്രസിഡൻ്റും മാർ പോക്ഷക സംഘടന സംസ്ഥന, ജില്ലാ ഭാരവാഹികൾ എന്നിവരായിരുന്നു മിഷൻ 25 ക്യാമ്പ് എക്സിക്യൂട്ടീവിലെ പ്രതിനിധികൾ .
സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു.
എ.ഐസി.സി. അംഗം അഡ്വ. ഇ എം. ആഗസ്തി, ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു, റോയി . കെ.പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാർ, തോമസ് രാജൻ, എം.എൻ ഗോപി, എ.പി.ഉസ്മാൻ , ജോർജ് കുറുംമ്പുറം തുടങ്ങിയവർ പങ്കെടുത്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!