April 18, 2026

Idukkionline

idukkivarthaonline

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഇടുക്കി ജില്ലാ കമ്മിറ്റി മധുര മീനാക്ഷി മിഷൻ ഹോസ്പിറ്റലിൽ സഹകരണത്തോടെ യാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കുമളി : ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി വ്യാപാര ഭവനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു മധുര മീനാക്ഷി മിഷൻ ഹോസ്പിറ്റലിൽ സഹകരണത്തോടെ നടത്തിയ പരിപാടി ഏകോപന സമിതി ഇടുക്കി ജില്ല വൈസ് പ്രസിഡണ്ട് ഷിബു എം തോമസ് ഉദ്ഘാടനം ചെയ്തു യൂത്ത് വിങ് ജില്ല പ്രസിഡണ്ട് സലീം പി എസ് അധ്യക്ഷത വഹിച്ചു ഏകോപസമിതി കുമളി യൂണിറ്റ് പ്രസിഡണ്ട് മജോ കാര്യമുട്ടം മുഖ്യപ്രഭാഷണം നടത്തി വനിതാവിങ് ഇടുക്കി ജില്ലാ പ്രസിഡണ്ട് ആൻസി ജയിംസ് , യൂത്ത് വിങ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് ജി നായർ ജില്ലാ ട്രഷറർ സനൂപ് സ്കറിയ
ഏകോപനസമിതി കുമളി യൂണിറ്റ് ജനറൽ സെക്രട്ടറി വി കെ ദിവാകരൻ
ട്രഷറർ ഫിറോസ് ഖാൻ, വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് കുസ്മം ജോസ്,
യൂണിറ്റ് വൈസ് പ്രസിഡണ്ട് ജോസ് അഴകംപ്രാ യൂത്ത് വിങ് ഭാരവാഹികളായ അരുൺ സി മാത്യു,റോഷൻ തോമസ്
രാജേഷ് പി ആർ ,ഹിദിൻ
തുടങ്ങിയവർ നേതൃത്വം നൽകി

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!