April 18, 2026

Idukkionline

idukkivarthaonline

മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് പരിശോധന നടത്തി. പെരിയാര്‍ ഡാം എന്‍ജിനീയര്‍ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു അണക്കെട്ടിൽ പരിശോധന.

കുമളി: കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ജലവിഭവവകുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ,ഗാലറി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. സീസ്‌മോഗ്രാഫ്, റെയിന്‍ ഗേജ്, തെര്‍മോമീറ്റര്‍, അനിമോമീറ്റര്‍, ഡി.ഡബ്ല്യു.എല്‍.ആര്‍., വി-നോച്ച് എന്നിവയുടെ പ്രവര്‍ത്തനവും വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണിയും പരിശോധിച്ചു. നിലവിൽ 131.20 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

സൂപ്പര്‍വൈസിങ് എന്‍ജിനീയര്‍ എഞ്ചിനീയര്‍ ജെ. സാം ഇര്‍വിന്‍, അസി.എഞ്ചിനീയര്‍ കുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ. പി.രാജഗോപാല്‍,അസിസ്റ്റന്റ് എന്‍ജിനീയറുമാരായ പാര്‍ഥിപന്‍, ബാലശേഖരന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ നവീന്‍കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!