“ചക്ക വറുത്തത് ” ചലഞ്ചുമായി DYFI അമരാവതി മേഖല കമ്മിറ്റിമേഖല കമ്മിറ്റി.
കുമളി: വയനാട് ഉരുൾപൊട്ടൽ ബാധിതരെ സഹായിക്കുന്നതിനായി സംസ്ഥാനമൊട്ടാകെ DYFI നടത്തിവരുന്ന “വയനാടിനൊരു കൈത്താങ്ങ് ” എന്ന പരിപാടിയുടെ ഭാഗമായി ധനസമാഹരണത്തിന് DYFl അമരാവതി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ചക്ക വറുത്ത് ചലഞ്ച് സംഘടിപ്പിച്ചു. ‘DYFI അംഗങ്ങൾ ശേഖരിച്ച് കൊണ്ട് വരുന്ന ചക്ക പാകമാക്കി വറുത്ത് പായ്ക്കറ്റുകളിലായി വിറ്റാണ് പണം കണ്ടെത്തുന്നത്. പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ സ്റ്റാളുകൾ ക്രമീകരിച്ചാണ് വിൽപ്പന നടത്തുന്നത്. വരും ദിവസങ്ങളിലും ചലഞ്ചിലൂടെ പണം സമാഹരിക്കാനാണ് തീരുമാനം. ജനങ്ങളിൽ നിന്നും നല്ല പ്രതികരണം ലഭിച്ചതായും എല്ലാവരും ഇതിൽ പങ്കാളികളാകണമെന്നും, വിൽപ്പന വഴി സ്വരൂപിക്കാവുന്ന ഏറ്റവും വലിയ തുക സംഘടനക്ക് കൈമാറുമെന്നും ഭാരവാഹികൾ പറഞ്ഞു. കുമളി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നോളി ജോസഫ് ചലഞ്ച് ഉത്ഘാടനം ചെയ്തു. DYFI ഇടുക്കി ജില്ല വൈസ് പ്രസിഡന്റ് മിനി സുരേഷ്, DYFI അമരാവതി മേഖല പ്രസിഡൻറ് ബിബിൻ പരമേശ്വരൻ , മേഖല കമ്മിറ്റി സെക്രട്ടറി രാജേഷ് രാജു,ബ്രാഞ്ച് സെക്രട്ടറി വിശ്വൻ,കമ്മിറ്റി അംഗങ്ങളായ സോണി, അൻസാർ, ബിബിൻ, വിഷ്ണു, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

