April 18, 2026

Idukkionline

idukkivarthaonline

സ്ത്രീകളുടെ മാല പൊട്ടിക്കൽ ഉൾപ്പടെ നിരവധി പിടിച്ചുപറി, മോഷണ കേസിലെ പ്രതിയെ കുമളിയിൽ നിന്നും പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു.

കുമളി: പശ്ചിമ ബംഗാൾ, റുപാൽ, ബ്രിസിങ്കപ്പൂർ സ്വദേശി ലാൽ ചന്ദ് (25) ആണ് പിടിയിലായത്.
ബംഗാളിൽ നിരവധി കേസുകളിൽ പ്രതിയായ ലാൽ ചന്ദ് മാസങ്ങളായി കേരളത്തിലെത്തി കെട്ടിട നിർമ്മാണ തൊഴിലാളിയായി കഴിയുകയായിരുന്നു.
ബംഗാളിൽ നിന്നും കുമളിയിലെത്തിയ രണ്ട് എസ്.ഐമാരും പോലീസുകാരും ഉൾപ്പെടുന്ന സംഘം കുമളി പോലീസിൻ്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
കുമളി- കട്ടപ്പന റോഡിൽ നാലാംമൈലിലുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ ജോലിക്കിടെയാണ് പോലീസ് സംഘമെത്തി ലാൽ ചന്ദിനെ കസ്റ്റഡിയിലെടുത്തത്.പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കിയ ശേഷം ബംഗാളിലേക്ക് കൊണ്ടു പോകും.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!