March 2, 2026

Idukkionline

idukkivarthaonline

വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനും സഹായങ്ങൾ നൽകാനും ഉപ്പുതറയിൽ നിന്ന് ഒരു കുടുംബം

കട്ടപ്പന :ഉപ്പുതറ പാറേക്കര സജിനും ഭാര്യ ഭാവനയുമാണ് വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തേക്ക് യാത്ര തിരിച്ചത്.വയനാട്ടിൽ ഉരുൾ പൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട പിഞ്ച്കുഞ്ഞുങ്ങളുടെ ദുരിതം മാധ്യമങ്ങൾ വഴിയാണ് സജിന്റെ ഭാര്യ ഭാവനയറിഞ്ഞത്. ഇതോടെ ഈ മാതൃഹൃദയം ഉണർന്നു.ആ കുട്ടികൾ നേരിടുന്ന വിഷമം ഭർത്താവ് സജിനുമായി പങ്ക് വെച്ചു. നിരലംബരായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള ഭാവനയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണയും നൽകി.തീരുമാനം നവമാധ്യമങ്ങളിൽ ഷെയർ ചെയ്തു. ഇതോടെ നിരവധി ഫോൺ കോളുകൾ ഈ ദമ്പതികളേ തേടി എത്തി. പിന്നെ ഒട്ടും സമയം കളയാതെ ഇവർ വയനാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു.അമ്മമാർ നഷ്ട്ടപ്പെട്ട കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനെങ്കിലും കഴിയുമെന്നത് പുണ്യമായി കരുതുകയാണ് ഭാവന. 4 വയസും – 4 മാസവും പ്രായമുള്ള രണ്ട് മക്കളേയും ഒപ്പം കൂട്ടിയാണ് ഇവർ വയനാടിന് യാത്ര തിരിച്ചിരിക്കുന്നത്. പിക് അപ് ഓടിച്ച് കിട്ടുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. ഈ വാഹനത്തിലാണ് വയനാട്ടിലേക്ക് യാത്ര തിരിച്ചതും. ഉറവവറ്റാത്ത ഈ നന്മയാണ് ഏത് പ്രതിസന്ധിയിലും കേരളത്തെ ചേർത്ത് പിടിക്കുന്നത്.
News courtesy -open window

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!