April 19, 2026

Idukkionline

idukkivarthaonline

അമ്മയുടെ പേരിൽ ഒരു മരംജില്ലാതല ഉദ്ഘാടനം നടന്നു.

കോട്ടയം: ജൂൺ 23 മുതൽ ജൂലൈ 6 വരെ ബിജെപി ദേശീയ തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള ‘അമ്മയുടെ പേരിൽ ഒരു മരം ” പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുതിർന്ന നേതാക്കളായ ഏറ്റുമാനൂർ രാധാകൃഷ്ണൻ, പി.കെ. രവീന്ദ്രൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ബിജെപി ജില്ലാ ഓഫീസ് അങ്കണത്തിൽ മാവിൻ തൈ നട്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ബിജുകുമാർ, വൈസ് പ്രസിഡൻ്റ് എം.ആർ. അനിൽകുമാർ, സെക്രട്ടറിമാരായ ഡോ: ലിജി വിജയകുമാർ, ലാൽകൃഷണ, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് ശാന്തി മുരളി, കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് ജയപ്രകാശ് വാകത്താനം, കോട്ടയം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ശങ്കരൻ, മണ്ഡലം വൈസ് പ്രസിഡൻറുമാരായ അനീഷ് കല്ലേലിൽ, രാജേഷ് ചെറിയ മടം, സന്തോഷ് കടപ്പൂർ എന്നിവർ നേതൃത്വം നൽകി.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!