April 18, 2026

Idukkionline

idukkivarthaonline

തമിഴ്നാട് കമ്പത്തിന് സമീപം കാറിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ ഒരു സ്ത്രീ അടക്കം 3 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുമളി: കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി തോട്ടത്തിനകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാൻ്റ് ഐ10 കാറിനകത്ത് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം
നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോർജ് പി.സ്കറിയ (60) , ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്.
ബന്ധുക്കളുടെ പരാതിയിൽ ഇവരെ കാണാനില്ലെന്ന് കണ്ട് വാകത്താനം പോലീസിൽ കേസ് രജിസ്ട്രർ ചെയ്തിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു കുടുംബം എന്നാണ് വിവരം.

തമിഴ്‌നാട് പൊലീസിൻ്റെ ഫൊറൻസിക് സംഘം സ്ഥലത്തെത്തിയ ശേഷം കാര്‍ തുറന്ന് പരിശോധിച്ചു കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെ മൂവരും ആത്മഹത്യ ചെയ്തതാണെന്ന സംശയത്തിലാണ് പൊലീസ് സംഘം.
അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!