March 2, 2026

Idukkionline

idukkivarthaonline

ചാരായം ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച 100 ലിറ്റർ കോടയുമായി മൂന്ന് പേർ പിടിയിൽ

കുമളി : കുമളിക്ക് സമീപം ഗൂഡല്ലൂർ കെ.എം പെട്ടിയിൽ ചാരായം ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച 100 ലിറ്റർ കോട ഗുഡല്ലൂർ പോലീസ് പിടികൂടി. കെ. എം പെട്ടി സ്വദേശികളായ കുമരേശൻ – 40 , ശരവണൻ – 45, രാജേന്ദ്രൻ – 65 എന്നിവരാണ് പിടിയിലായത്. ഗൂഡല്ലൂർ സ്വദേശി ഗണേശിൻ്റെ കൃഷിത്തോട്ടത്തിലെ കാവൽക്കാരനാണ് ശരവണൻ. ഗൂഡല്ലൂർ എസ്.ഐ മാരായ വനിതാ മണി , ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!