April 18, 2026

Idukkionline

idukkivarthaonline

കാഞ്ചിയാർ വെങ്ങാലൂർകടയിൽ പുലിയെ കണ്ടതായി നാട്ടുകാർ.

കട്ടപ്പന: വെള്ളിയാഴ്ച രാത്രിയിൽ ഏലത്തോട്ടത്തിലാണ് പുലിയോട് രൂപസാദൃശ്യമുള്ള ജീവിയെ സ്ഥലമുടമ നേരിട്ട് കണ്ടത്.
വെങ്ങാലൂർകട സ്വദേശി കടമ്പനാട്ട് ശശിധരനാണ് പുലിയെ കണ്ടതായി പറയുന്നത്.സമീപത്തെ കടയിൽ പോയി തിരികെ വീട്ടിലേക്ക് പോകും വഴി ഏലതോട്ടത്തിലാണ് വലിപ്പമുള്ള ജീവിയെ കണ്ടതെന്നും ശശിധരൻ വ്യക്തമാക്കി. വിവരം അറിഞ്ഞതിനെ തുടർന്ന് രാത്രി തന്നെ വനം വകുപ്പും,പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.കാൽപാടുകൾ കണ്ടെത്തിയെങ്കിലും വ്യക്തമല്ല.സ്ഥലമുടമ കണ്ടത് പൂച്ചപുലിയാകാനാണ് സാധ്യതയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും വനപാലകർ അറിയിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!