April 18, 2026

Idukkionline

idukkivarthaonline

കുമിളിയിൽ 1.200 കിലോ ഉണക്ക കഞ്ചാവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ.

കുമളി:ഇന്നലെ രാത്രി 10 മണിയോടെയാണ് കേരള തമിഴ്നാട് അതിർത്തിയായ കുമളിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1.200 കിലോ ഉണക്ക കഞ്ചാവ് പിടികൂടിയത്.
ഉത്തമപാളയം മാന്തക്കുളം സ്വദേശി മുരുകനാണ് പിടിയിലായത്. മുണ്ടക്കയത്ത് ഉള്ള ഒരു വ്യക്തിക്ക് കൈമാറാണ് കഞ്ചാവെന്നും മുൻപും പല തവണ അതിർത്തി വഴി കഞ്ചാവ് കടത്തിയതായും മുരുകൻ മൊഴി നല്കി.
ചെക്ക്പോസ്റ്റിൽ നടന്ന പരിശോധനകൾക്ക് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കെ. കാർത്തികേയൻ, പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദ്, പ്രിവന്റീവ് ഓഫീസർ ജയൻ. പി ജോൺ, ബിജു പി എ, സിവിൽ എക്സൈസ് ഓഫീസർമാരായ നദീർ കെ ഷംസ്, ജോസ് പി, മുകേഷ് ആർ, അജേഷ് കുമാർ കെ എൻ, സുമേഷ് പി എസ്, എന്നിവർ പങ്കെടുത്തു.
പ്രതിയെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!