April 19, 2026

Idukkionline

idukkivarthaonline

ചേറ്റുകുഴിയിൽ കെ എസ് ആർ ടി സി ബസ്സും തീർത്ഥാടകരുടെ കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം.

കട്ടപ്പന: ചേറ്റുകുഴിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. അച്ചക്കട കാട്ടേഴത്ത് എബി അമലു ദമ്പതികളുടെ മകൾ ആമി എൽസ (5) ആണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച കാറും കെഎസ്ആർറ്റിസി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. വാഹനമോടിച്ചിരുന്ന എബി, ഭാര്യ അമലു, മകൻ എയ്‌ഡൻ, എബിയുടെ മാതാപിതാക്കളായ തങ്കച്ചൻ, മോളി എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7മണിയോടെയാണ് അപകടം നടന്നത്. കമ്പത്തുനിന്നും കട്ടപ്പനക്ക് പോയ ബസിലാണ് വാൻ ഇടിച്ചത്.


You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!