April 18, 2026

Idukkionline

idukkivarthaonline

അണക്കരയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ സ്കൂൾ ജീവനക്കാരൻ മരിച്ചു.

കുമളി:ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്. അണക്കരയിലെ സ്വകാര്യ സ്കൂൾ ബസ്സിലെ ജീവനക്കാരനായ അണക്കര കളങ്ങരയിൽ തങ്കച്ചൻ എന്ന് വിളിക്കുന്ന എബ്രഹാം ജോലിസ്ഥലത്തേക്ക് വരുന്നതിനിടയിലാണ് ബൈക്കിന് തീപിടിച്ചത്. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ മരണം സംഭവിക്കുകയായിരുന്നു.
അണക്കര ഏഴാംമൈലിലെ ഇറക്കത്തിൽവെച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തീ ഇയാളുടെ വസ്ത്രത്തിലേക്കും മറ്റും വേഗത്തിൽ പടർന്നു കയറുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ പാടത്തിലേക്ക് പ്രാണരക്ഷാർഥം ഓടുന്നതിടെ തീ ശരീരത്തിൽ മുഴുവൻ പടരുകയും ഇയാൾ മരണപ്പെടുകയുമായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായതിനാൽ അൽപം വൈകിയാണ് സമീപവാസികൾ പോലും അപകട വിവരം അറിഞ്ഞത്.
കുമളി പോലിസ് സ്ഥലത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇടുക്കിയിൽ നിന്നുള്ള ഫോറൻസിക്ക് വിദഗ്ധരും ഡോഗ് സ്ക്വാഡും ബോംബ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!