ഇടുക്കി കുമളിയിൽ പോലീസ് ഉദ്യോഗസ്ഥന് മർദ്ധനം. ചെവിക്ക് സാരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുമളി ടൗണിനോട് ചേർന്നുള്ള റോസപ്പൂക്കണ്ടത്ത് ഭീകന്തരീക്ഷം സൃഷ്ട്ടിച്ച് ശരീരമാസകലം ചോരക്കറയുമായി നിന്നിരുന്ന റോസപ്പൂക്കണ്ടം സ്വദ്ദേശി ബാബുവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കവേയാണ് കുമളി എസ് ഐ ഷെഹീർ ഷായെ ബാബു
അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ചെവിക്കും തലക്കും പരിക്കേറ്റ എസ് ഐ ഷെഹീർ ഷാ ഉടൻ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതെ സമയം എസ്.ഐ അക്രമിച്ച ബാബു ഒളിവിലാണ്.
